പൊങ്കാല മഹോത്സം മാർച്ച് 3 ന് പാറത്തോട്ടിൽ
പാറത്തോട് - പാറത്തോട് ചിറഭാഗം ശ്രീഭുവനേശ്വരി - ശാസ്താ ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാലയുടെ അതേ ദിവസമായ മാർച്ച് 3 ന് പൊങ്കാല മഹോത്സവം ആഘോഷിക്കുമെന്ന് പ്രസിഡണ്ട് നിജി ഭാർഗ്ഗവൻ, സെക്രട്ടറി കെ. ബാബുരാജ് , കൺവീനറന്മാരായ മനീഷ് കൊട്ടാരത്തിൽ, ഹരികൃഷ്ണൻ വടക്കേ നാത്ത് എന്നിവർ അറിയിച്ചു. ക്ഷേത്രാചാരപ്രകാരമുള്ള പൂജകൾക്ക് മേൽശാന്തി കോയിക്കൽ ഇല്ലത്ത് തുളസീധരൻ പോറ്റി (മുണ്ടക്കയം) മുഖ്യകാർമ്മികത്വം നിർവ്വഹിക്കും.
രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യ ദർശനം, 7-30ന് മഹാഗണപതി ഹോമം, 8.30ന് വിശേഷാൽ പൂജകൾ 9.30ന് പൊങ്കാല അടുപ്പിൽ ക്ഷേത്രം മേൽശാന്തി അഗ്നി പകരും. 12ന് പൊങ്കാല നിവേദ്യം, 12.30ന് ഉച്ച ദീപാരാധന, 1ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 5.30ന് നടതുറക്കൽ,6.30ന് ദീപാരാധന, 7.30ന് നടയടയ്ക്കൽ. പൊങ്കാല സംബന്ധിച്ച വിവരങ്ങൾ കൂടൂതൽക്ക് 9447117164, 9744004686,956262 6717 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
