*the news malayalam updates -* *ഐസിസി അണ്ടർ 19 ലോകകപ്പ് കിരീടം ഉയർത്തി ഇന്ത്യൻ യുവനിര വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *ഐസിസി അണ്ടർ 19 ലോകകപ്പ് കിരീടം ഉയർത്തി ഇന്ത്യൻ യുവനിര വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു*

 






ഐസിസി അണ്ടർ 19 ലോകകപ്പ് കിരീടം ഉയർത്തി ഇന്ത്യൻ യുവനിര വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു.

 ഹരാരെയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിനെ  പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം നേട്ടം കൈവരിച്ചത്. മികച്ച പ്രകടനത്തിലൂടെ ടൂർണമെന്റിൽ തിളങ്ങിയ ആരോൺ ജോർജ്ജും മുഹമ്മദ് ഇനാനും കേരളത്തിൻ്റെ അഭിമാനമായി.

175 റൺസടിച്ച 14 വയസ്സുകാരനായ വൈഭവ് സൂര്യവംശിയുടെ ഫൈനലിലെ പ്രകടനം ലോകത്തെ വിസ്മയിപ്പിച്ചു. നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൈമുതലാക്കിയ ഈ യുവനിരയിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഭദ്രമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ യശസ്സുയർത്തിയ എല്ലാ താരങ്ങളെയും പരിശീലകരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.