ട്രാഫിക്ക് നിയമലംഘനത്തിൻ്റെ പെറ്റി തുകകൾ പൊതുജനങ്ങൾക്ക് ഇടനിലക്കാരില്ലാതെ തന്നെ അടച്ച് തീർപ്പാക്കാം.
പിഴ അടയ്ക്കാൻ കാലതാമസം വന്നതിലൂടെ കോടതിയിലേക്ക് പോയിട്ടുള്ള പെറ്റികൾ തീർപ്പാക്കുന്നതിനായി echallan.parivahan.gov.in വെബ് സൈറ്റിലൂടെ ഓൺലൈനായി അടക്കാം.
കോടതിയിലേക്ക് പോയിട്ടുള്ള പെറ്റി അടക്കാൻ സാധിക്കാതെവരുന്ന പക്ഷം ഇതേ സൈറ്റിലെ GRIEVANCE എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ചല്ലാൻ നമ്പറും മൊബൈൽ നമ്പറും എൻ്റർ ചെയ്ത് ജനറേറ്റ് ചെയ്യുന്ന ഒ ടി പി കൊടുത്ത ശേഷം പരാതി എന്താണെന്നുള്ളതും എൻ്റർ ചെയ്ത് രജിസ്റ്റർ ചെയ്യാം.
ഈ പരാതി അതാത് ട്രാഫിക് നോഡൽ ഓഫീസിൽ നിന്നും അധികം താമസമില്ലാതെ പരിഹരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറിലേക്ക് മറുപടി ലഭിക്കും.
തുടർന്ന് echallan.parivahan.gov.in എന്ന സൈറ്റിലൂടെ വളരെ ലളിതമായി പെറ്റി അടക്കാനാകും.
ഇതിലൂടെ പ്രൈവറ്റ് സൈറ്റുകളുടെയും മറ്റ് ഇടനിലക്കാരുടെയും ചൂഷണം ഒഴിവാക്കാമെന്നും ആലപ്പുഴ ജില്ല പോലീസ് അറിയിച്ചു.
