*the news malayalam updates -* *ശബരിമല സമാന്തരപാതയുടെ അപാകതകൾ പരിഹരിച്ച് ഗതാഗതയോഗ്യമാക്കും - ജില്ല പഞ്ചായത്തംഗം ആശാ ജോയി*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *ശബരിമല സമാന്തരപാതയുടെ അപാകതകൾ പരിഹരിച്ച് ഗതാഗതയോഗ്യമാക്കും - ജില്ല പഞ്ചായത്തംഗം ആശാ ജോയി*







എരുമേലി - എരുമേലി - പമ്പ ശബരിമല തീർത്ഥാടന പാതയിൽ കണമല അട്ടിവളവ് ഭാഗത്ത് അടിക്കടിയുണ്ടാകുന്ന അപകടം മൂലം 2014 -ൽ ഏഴുകോടി രൂപയോളം ചിലവഴിച്ച് സംസ്ഥാന സർക്കാർ എരുത്വാപ്പുഴ - കണമല സമാന്തരപാത നിർമ്മിച്ചിരുന്നു. എന്നാൽ അശാസ്ത്രീയമായ നിർമ്മാണം മൂലം ഇതേവരെ ഗതാഗതം പുന:സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടില്ല. ഭക്തജന സംഘടനകളുടെയും, നാട്ടുകാരുടെയും നിരന്തരമായ ആവശ്യം സർക്കാർ തള്ളിയിരുന്നു. 2021 ലെ വെള്ളപ്പൊക്കം മുഖാന്തിരം റോഡിൻ്റെ ഇരുവശങ്ങളും ഇടിഞ്ഞ് പോയതൊടെ പ്രദേശവാസികൾ ദുരിതത്തിലായി.  വരാൻ പോകുന്ന തീർത്ഥാടന കാലത്തെങ്കിലും ഗതാഗതം പുന:സ്ഥാപിക്കമെന്ന് ആവശ്യപ്പെട്ട് കോട്ടയം  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാ ജോയിക്കു പരാതി നൽകിയതിനെ തുടർന്ന് സ്ഥലം സന്ദർശിക്കുകയും തുടർന്ന് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകുകയും ചെയ്തു. എരുമേലി ഗ്രാമപഞ്ചായത്തംഗം ദേവസ്യാച്ചൻ കൊച്ചുമന്നിക്കുന്നേൽ, പൊതുപ്രവർത്തകരായ ബിനു നിരപ്പേൽ,  റ്റി വി ജോസഫ്, തോമസ് പുതുപ്പള്ളിൽ, റ്റെഡി കണ്ടത്തിൽ എന്നിവർ ജില്ലാ പഞ്ചായത്തംഗത്തോടൊപ്പമുണ്ടായിരുന്നു.