പൊൻകുന്നം - നാഷണൽ എക്സ്സർവ്വീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല യൂണിറ്റ് 77-ാം റിപ്പബ്ലിക്ക് ദിനം സമുചിതമായി ആചരിച്ചു. കവലയിൽ സജ്ജീകരിച്ച യുദ്ധ സ്മാരകത്തിൽ രക്ഷാധികാരി എ.എസ്. ചന്ദ്രശേഖരൻ നായർ പതാക ഉയർത്തുകയും, പ്രതിജ്ഞ ചൊല്ലിക്കൊടുക്കയും ചെയ്തു. സംസ്ഥാന വൈ: പ്രസിഡൻ്റ് ബി ചന്ദ്രശേഖരൻ നായർ, യൂണിറ്റ് പ്രസിഡൻ്റ് ജോർജ് ഫിലിപ്പ്,സെക്രട്ടറി അനിൽ കുമാർ, ട്രഷർ പ്രഭാകരൻ നായർ എന്നിവർ റിപ്പബ്ലിക്ക് ദിന സന്ദേശവും നൽകി.
