*the news malayalam updates -* മുക്കാലി തറ കെട്ടി മരുത് അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മകരപ്പൊങ്കൽ ഭക്തിനിർഭരം*

Hot Widget

Type Here to Get Search Results !

*the news malayalam updates -* മുക്കാലി തറ കെട്ടി മരുത് അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മകരപ്പൊങ്കൽ ഭക്തിനിർഭരം*

 










കാഞ്ഞിരപ്പള്ളി - പാറത്തോട് /ഇടക്കുന്നം മുക്കാലി തറകെട്ടി മരുത് അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മകരപ്പൊങ്കൽ കൃഷ്ണപരുന്തിൻ്റെ ദർശന സുകൃതത്തോടെ ഭക്തർ ആചരിച്ചു.

രാവിലെ 8 മണിക്ക് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ചെറുവള്ളി ഉണ്ണികൃഷ്ണൻ  നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ആരംഭിച്ച മഹാപൂജയ്ക്കു ശേഷം കിഴക്കിൻ്റെ മൂകാംബിക എന്നറിയപ്പെടുന്ന ചോറ്റി സരസ്വതി ക്ഷേത്രം മുഖ്യകാര്യദർശി ബ്രഹ്മശ്രീ സരസ്വതി തീർത്ഥപാദ  സ്വാമികൾ ഭദ്ര ദീപം തെളിയിച്ച് പണ്ടാരയടുപ്പിൽ അഗ്നി പകർന്നു. ധാരാളം ഭക്തജനങ്ങൾ പങ്കെടുത്ത പൊങ്കൽ മഹോത്സവത്തിൽ ക്ഷേത്രത്തിനു ചുറ്റും ഗരുഡൻ വട്ടമിട്ടു പറന്ന് ഭഗവൽ പ്രീതി വെളിവാക്കുകയുണ്ടായി. തുടർന്ന് മഹാപ്രസാദമുട്ടും നടത്തി.