പാലായിൽ സ്വതന്ത്രരായി മത്സരിച്ച പുളിക്കണ്ടം കുടുംബത്തിലെ മൂന്നുപേരും വിജയിച്ചു
ബിനു പുളിക്കകണ്ടം മകൾ ദിയ ബിനു,ബിജു പുളിക്കണ്ടം എന്നിവരാണ് വിജയിച്ചത്.
13, 14 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്.
20 വർഷമായി കൗൺസിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാർഥിയായും ഒരു തവണ സിപിഎം സ്ഥാനാർഥിയായും 2 തവണ സ്വതന്ത്രനായുമാണു ജയിച്ചത്.
ഇപ്പോഴത്തെ നഗരസഭയിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു.
കേരള കോൺഗ്രസു (എം) മായുള്ള തർക്കങ്ങൾക്കൊടുവിൽ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. യു ഡി.ഫ് ഇവിടെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.
