പൊൻകുന്നം: തൊഴിൽ മേഖലയാകെ അരക്ഷിതാവസ്ഥയിലാണെന്നും തൊഴിൽ തേടി വിദേശരാജ്യങ്ങളിലേക്കുള്ള വിദ്യാർഥികളുടെ കൂട്ട പാലയാനം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ കാണണമെന്നും ആന്റോ ആന്റണി എംപി. ഐഎൻടിയുസി ജില്ലാസെക്രട്ടറിയായ അന്തരിച്ച പി.എ.മാത്യു പുന്നത്താനത്തിനെ അനുസ്മരിക്കാൻ ഐഎൻടിയുസി ചിറക്കടവ് മണ്ഡലം കമ്മിറ്റി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ ജില്ലാപ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.പി.സതീശ് ചന്ദ്രൻനായർ മുഖൃപ്രഭാഷണം നടത്തി. യൂണിയൻ മണ്ഡലം സെക്രട്ടറി സനോജ് പനയ്ക്കൽ, ഇതര ട്രേഡ് യൂണിയൻ നേതാക്കളായ ഐ.എസ്.രാമചന്ദ്രൻ, പി.പ്രജിത്ത്, കെ.ജെ.തങ്കച്ചൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന്, യൂണിയൻ നേതാക്കളായ കെ.പി.മുകുന്ദൻ, സിബി വാഴൂർ, സുരേഷ് ടി.നായർ, അഡ്വ.അഭിലാഷ് ചന്ദ്രൻ, ഇ.ജെ.ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
