തിരുവനന്തപുരം - രമേശ് ചെന്നിത്തല രചിച്ച "ഗാന്ധിഗ്രാമങ്ങളിലൂടെ" എന്ന പുസ്തകത്തിൻ്റെ പ്രകാശനം മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയും, ലോകപ്രശസ്ത സംവിധായകനായ അടൂർ ഗോപാലകൃഷ്ണനും ചേർന്ന് നിര് വ്വഹിച്ചു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ചാണ് നടന്നത്. കേരളത്തിലെ പതിനാല് പട്ടിക ജില്ലകളിലെയും പട്ടികജാതി -വർഗകോളനികളുടെ വികസനം ലക്ഷ്യമിട്ട് കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് 2012 ലെ ഗാന്ധിഗ്രാം പദ്ധതി ആവിഷ്കരിച്ചതാണ്. സംസ്ഥാന പട്ടികജാതി പട്ടികവർഗക്ഷേമ വകുപ്പിൽ നിന്നും ഒരുകോടി രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഗാന്ധിഗ്രാം പദ്ധതി നടപ്പിലാക്കുന്ന ഗ്രാമങ്ങൾ അനുവദിച്ചു. അതോടൊപ്പം ഗാന്ധിഗ്രാം ഫണ്ടിൽ നിന്നും വിവിധ വികസന പ്രവർത്തനങ്ങൾക്കായി പണം അനുവദിച്ചു.2013 മുതൽ ഞാനും കുടുംബവും ഞങ്ങളുടെ പുതുവർഷം ആഘോഷിക്കുന്നതും വിവിധ ആദിവാസികൾ ഊരുകളിലാണ്.
ഗാന്ധിഗ്രാം പദ്ധതിയിലൂടെ നമ്മുടെ പട്ടികജാതി പട്ടികവർഗ ഗ്രാമങ്ങളുടെ മുഖഛായ മാറിയത് എങ്ങിനെയെന്ന് ഈ പുസ്തകത്തിൽ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. അവിടെ നടത്തിയ വികസന പ്രവർത്തനങ്ങൾ,സാമൂഹ്യ സുരക്ഷിതത്വ പദ്ധതികൾ ഇവയുടെ എല്ലാ സമഗ്രമായ ചിത്രം ഈ പുസ്തകത്തിലൂടെ നൽകാൻ കഴിഞ്ഞുവെന്നതാണ് എൻ്റെ വിശ്വാസം. ചലച്ചിത്രലോകത്തിന് കേരളം സംഭാവന ചെയ്ത രണ്ടുമഹാപ്രതിഭകളെക്കൊണ്ട് ഈ പുസ്തകം പുറത്തിറക്കാൻ കഴിഞ്ഞുവെന്നത് എനിക്ക് വളരേറെ ചാരിതാർത്ഥ്യം നൽകുന്നു.
