പാരീസിൽ ലൂവ്ര് മ്യൂസിയത്തിലെ കവർച്ചയിൽ 2 പേർ അറസ്റ്റിൽ . ലൂവ്ര് മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽ നടന്ന വൻ ആഭരണ മോഷണവുമായ് ബന്ധപ്പെട്ട് 2 പേരെ അറസ്റ്റു ചെയ്തതായി ഫ്രഞ്ച് പോലീസ് അറിയിച്ചു. പിടിയിലായ ഒരാൾ പാരീസ് ചാൾസ് ഡിഗല്ലെ വിമാനത്താവളത്തിൽ വച്ചും മറ്റേയാൾ പാരീസിന് വടക്കുള്ള സെയ്ൻ - സെൻ്റ് - ഡെന്നീസ് എന്ന സ്ഥലത്തുവച്ചുമാണ് പിടിയിലായത്. മോഷണം നടത്തിയ നാലംഗ സംഘമാണ് എന്നും കരുതപ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ മ്യൂസിയം തുറന്നുടൻ ഫർണിച്ചർ നീക്കാനുപയോഗിക്കുന്ന ട്രക്കിൽ ഘടിപ്പിച്ച ഏണി ഉപയോഗിച്ച് ആദ്യത്തെ നിലയിലെ അപ്പോളോ ഗാലറിയിലേക്ക് അതിക്രമിച്ച് കടന്ന മോഷ്ടാക്കൾ എഴുമിനിറ്റിനുള്ളിൽ 88 മില്യൺ യൂറോ ( ഏകദേശം 800 കോടി രൂപ) വില മതിക്കുന്ന ഫ്രഞ്ച് രാജകീയ ആഭരണങ്ങളാണ് കവർന്നത്.
*the News malayalam updates* *പാരീസിലെ ലൂവ്ര് മ്യൂസിയം കവർച്ചയിൽ 2 പേർ കസ്റ്റഡിയിൽ**
ഒക്ടോബർ 26, 2025
news malayalam
