*the News malayalam updates* *പി.എൻ. പണിക്കർ സാംസ്കാരിക അക്കാദമി നോവൽ പുരസ്കാരം നെടുംകുന്നം രഘുദേവിന്*

Hot Widget

Type Here to Get Search Results !

*the News malayalam updates* *പി.എൻ. പണിക്കർ സാംസ്കാരിക അക്കാദമി നോവൽ പുരസ്കാരം നെടുംകുന്നം രഘുദേവിന്*

 







2025 - ലെ  പി.എൻ. പണിക്കർ സാംസ്കാരിക അക്കാദമിയുടെ നോവൽ പുരസ്കാരം പ്രശസ്ത നോവലിസ്റ്റ് നെടുംകുന്നം രഘുദേവ് അർഹനായി. കാളിദാസൻ എന്ന കൃതിയ്ക്കാണ്  പുരസ്ക്കാരം ലഭിച്ചത്.ചേർത്തല വുഡ്ലാൻഡ്സ് ഓഡിറ്റോറിയത്തിൽ തുറവൂർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പട്ടികജാതി പട്ടികവർഗ്ഗ കോർപ്പറേഷൻ മുൻ ചെയർമാൻ ജസ്റ്റീസ് ഡോ: പി.എൻ വിജയകുമാറിൽ നിന്നും മെമൻ്റോയും പ്രശസ്തി പത്രവും  പ്രൊഫ: നെടുംകുന്നം രഘുദേവ് ഏറ്റുവാങ്ങി.  ജോസഫ് മാരാരിക്കുളം പൊന്നാട അണിയിച്ച് ആദരിച്ചു. ഡോ: ശ്രീവിദ്യ മീനടം ''കാളിദാസൻ " എന്ന കൃതി സദസ്സിനു പരിചയപ്പെടുത്തി. പ്രസാദ് തുറവൂർ, ഓമന തിരുവിഴ, മുരളി ദേവ്, ജോയി നാലു ന്നാക്കൽ, മേമ്മുറി ശ്രീനിവാസൻ, ബിനി രാധാകൃഷ്ണൻ, ഷീബ വേണുഗോപാൽ, പ്രൊഫ: നെടുംകുന്നം രഘുദേവ് എന്നിവർ പ്രസംഗിച്ചു. ഓണക്കാലത്ത് നടത്തിയ

 കവിതാ മത്സരത്തിൽ ഉമാദേവി തുരുത്തേരി സമ്മാനാർഹയായി.