പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് സ്വാഗതവും, രൂപതാ വികർ ജനറാളും കോളേജ് മാനേജറുമായ വെരി. റവ. ഫാ. ബോബി ആലക്സ് മണ്ണംപ്ലാക്കൽ കോളേജിന്റെ വളർച്ചയും നേട്ടങ്ങളും അവതരിപ്പിക്കും. കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ ബിഷപ്പ് ആയിരുന്ന മാർ മാത്യു അറക്കൽ അനുഗ്രഹ പ്രഭാഷണവും, ചീഫ് വിപ്പ് ബഹു. ഡോ.എൻ ജയരാജ് എം എൽ എ ആശംസപ്രസംഗവും നടത്തും. സ്റ്റുഡന്റ്സ് കൗൺസിൽ ചെയർപേഴ്സൺ ശ്രീ. അനൂപ് ജോസഫ് കൃതഞ്ജത പ്രകാശിപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ എം.പി.മാർ, എം.എൽ.എ.മാർ, പഞ്ചായത്തുകളുടെയും പ്രാദേശിക സ്വയം-ഭരണസ്ഥാപനങ്ങളുടെയും പ്രതിനിധികൾ, മുൻ മാനേജർമാർ, പ്രിൻസിപ്പൽമാർ, അധ്യാപകർ, ജീവനക്കാർ, പി.ടി.എ. അംഗങ്ങൾ, വിദ്യാർത്ഥികൾ, മുൻവിദ്യാർത്ഥികൾ, എന്നിവരുൾപ്പെടെ 500-ലധികം പ്രതിനിധികൾ പങ്കെടുക്കും.
അമൽ ജ്യോതിയിൽ വർഷം മുഴുവൻ നീളുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരികോത്സവങ്ങൾ, പ്രദർശനങ്ങൾ, ദേശീയ, അന്തർദേശീയ കോൺഫറൻസുകൾ, ഗ്ലോബൽ അലുംമിനി മീറ്റ്, ഇൻഡസ്ട്രി കോൺക്ലേവ്, ശാസ്ത്രയാത്രകൾ, നവോത്ഥാന പ്രദർശനങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
കോളേജിന്റെ 25 വർഷത്തെ ചരിത്രവഴികളിലൂടെ തിരിഞ്ഞു നോക്കുമ്പോൾ മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന റവ.ഫാ.മാത്യു വടക്കേമുറിയാണ് കാഞ്ഞിരപ്പള്ളിയിൽ അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കാനുള്ള അനുവാദം 2001 - ൽ നേടിയെടുത്തത്. രൂപതാദ്ധ്യക്ഷനായിരുന്ന മാർ മാത്യു വട്ടക്കുഴി പിതാവ് ഇതിനെ ഹൃദയപൂർവം സ്വീകരിച്ചു കൂവപ്പള്ളിയിലുള്ള രൂപതയുടെ 25 ഏക്കർ സ്ഥലം കോളേജ് നിർമാണത്തിനായി നൽകി. പിന്നീട് സെന്റ് ഡൊമിനിക് കത്തീഡ്രലും ദാനമായി കോളേജിന് സ്ഥലം നൽകി. തുടർന്ന് കാഞ്ഞിരപ്പള്ളി രൂപതയുടെ ബിഷപ്പായ മാർ മാത്യു അറക്കൽ പിതാവ് അമൽ ജ്യോതിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകി. എഞ്ചിനീയറിംഗ് വിദ്യാഭ്യാസം മികവിന് വേണ്ടി എന്ന ദർശനവുമായി തയ്യാറാക്കിയ മാസ്റ്റർ പ്ലാനും, കൂവപ്പള്ളിയിലെ വിപുലമായ ക്യാമ്പസിന്റെ വികസനവും, കോളേജിന്റെ ചരിത്രത്തിൽ നിർണ്ണായകമായ ഘട്ടങ്ങളായി മാറി. അങ്ങനെ കൂവപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിൽ എഞ്ചിനീയറിംഗ് സിറ്റിയെന്നുള്ള പിതാവിന്റെ ആശയവും സാക്ഷാൽകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
കോളേജിന്റെ പുതിയ ക്യാമ്പസ് 2003 മാർച്ചിൽ അന്നത്തെ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രിയായിരുന്ന ഡോ. മുരളിമനോഹർ ജോഷി ഉദ്ഘാടനം ചെയ്തു.തുടർന്ന് ഇക്കാലമത്രെയും മാനേജ്മെന്റിന്റെയും, അദ്ധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും, രക്ഷകർത്താക്കൾ-വിദ്യാർത്ഥികൾ, രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക മേഖലയിലുള്ളവരുടെയും തുടങ്ങി മറ്റ് നിരവധി അഭ്യുതയകാംക്ഷികളുടെയും സഹകരണവും പിന്തുണയും കോളേജിന്റെ വളർച്ചയിൽ നിർണായകമായി. അതു പോലെ തന്നെ അധ്യാപനം, ഗവേഷണം, വിദ്യാർത്ഥികൾക്കുള്ള പ്ലേസ്മെൻ് തുടങ്ങി എല്ലാ മേഖലയിലും കോളേജ് മുൻപന്തിയിൽ തന്നെയാണ്.
ഇന്ത്യയ്ക്ക് പുറത്തു നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥനങ്ങളിൽ നിന്നുമുൾപ്പെടെ നിരവധി വിദ്യാർത്ഥികളാണ് ഓരോ വർഷവും ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നത്. ഈ 25 വർഷങ്ങൾ പിന്നിടുമ്പോൾ ലോകത്തിന് തന്നെ അഭിമാനകരമായ വിവിധ തരത്തിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ കോളേജിനും അതു വഴി വിദ്യാർത്ഥികൾക്കും കഴിഞ്ഞിട്ടുണ്ട്.
കോളേജിന്റെ നിർണായക നേട്ടങ്ങൾ
• 2023 മുതൽ പത്തുവർഷത്തേക്ക് ഓട്ടോണമസ് പദവി
• NAAC - അക്രിഡിറ്റേഷനിൽ A+
• 6 ബി .ടെക് പ്രോഗ്രാമുകൾക്കും, MCA യ്ക്കും NBA
• കേരളത്തിലെ കലാലയങ്ങളിലെ ഏറ്റവും വലിയ ഇന്കുബേഷൻസ് സെന്റർ
• തുടർച്ചയായ മൂന്നാ തവണയും കലാലയങ്ങളിലെ ഏറ്റവും മികച്ച IEDC
• 50 തിൽ അധികം പേറ്റൻന്റുകൾ
• ഏറ്റവും ബൃഹ്ത്തായ അടിസ്ഥാന സൗകര്യങ്ങൾ
• കുട്ടികളുടെ ബൗധിക, കായിക, മാനസിക വളർച്ചക്കും ആരോഗ്യത്തിനുമുതകുന്ന വിവിധതരം പ്രവർത്തനങ്ങൾ
പ്രസ് മീറ്റിൽ പങ്കെടുത്തവർ
റവ. ഡോ. റോയ് ഏബ്രഹാം പഴേപറമ്പിൽ
(ഡയറക്ടർ,അഡ്മിനിസ്ട്രേഷൻ, അമൽ ജ്യോതി കോളേജ്)
ഡോ. ലില്ലിക്കുട്ടി ജേക്കബ് ( പ്രിൻസിപ്പൽ, അമൽ ജ്യോതി കോളേജ് )
ഡോ. സോണി സി. ജോർജ്, ( കോർഡിനേറ്റർ സിൽവർ ജൂബിലി സെലിബ്രേഷൻ)
റവ.ഡോ. സിജു പുല്ലംപ്ലായിൽ (അസി.പ്രൊഫ. & മീഡിയാ ഹെഡ് അമൽ ജ്യോതി കോളേജ്)
ഡോ. സാബു ആഗസ്റ്റിൻ ( H.O. D ബേസിക് സയൻസസ് വിഭാഗം)
മിസ്റ്റർ സിനോ ആന്റണി (പബ്ലിക് റിലേഷൻസ് ഓഫീസർ,അമൽ ജ്യോതി കോളേജ്)
Press Release Amal Jyothi College of Engineering
