പാർലമെന്റ് അംഗത്തെയും കോൺഗ്രസ് പ്രവർത്തകരെയും മർദിച്ച സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നാടപടി സ്വീകരിക്കണം എന്നാണ് പരാതിയിലെ ആവശ്യം. മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് മർദ്ദനമെന്നും പരാതിയിൽ പറയുന്നു.
വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കോൺഗ്രസ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുന്നത്.