പൊൻകുന്നം - പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ വെള്ളാപ്പള്ളി മേഖലയിൽ മുമ്പ് പതിറ്റാണ്ടുകളായി താമസിക്കുന്ന പത്തിൽ പരം കുടുംബങ്ങളുടെ സഞ്ചാരയോഗ്യമായ റോഡ് എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമായി.
പഞ്ചായത്ത് പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്തും മുൻകൈയെടുത്ത ജിജി അഞ്ചാനിയുടെയും ആറാം വാർഡ് മെമ്പർ സൗമ്യ സുനി ഷിൻ്റെയും മുൻ പഞ്ചായത്തംഗം പ്രസന്നൻ വെള്ളാപ്പള്ളിയുടെയും ഇടപെടലാണ്. പ്രദേശവാസികളുടെ സ്വപ്നം സാക്ഷാൽ കരിച്ചത്. ഉയർന്ന പ്രദേശമായ ഇവിടെ താമസിക്കുന്ന സാധാരണ കരയായ കുടുബങ്ങളുടെ ദുരിതത്തിന് പരിഹാരമായത് ഗ്രാമപഞ്ചായത്തഗം സൗമ്യ സുനിഷ് റോഡ് തുറക്കാൻ സ്ഥലം വിട്ടു തൽകിയത്തോടെ റോഡ് യാഥാർത്ഥ്യമാവുകയായിരുന്നു.
കിടപ്പു രോഗികളെയും പ്രായമുള്ളവരെയും കസേരകളിൽ ഇരുത്തി ചുമന്ന് റോഡിൽ എത്തിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്.
റോഡ് നിർമ്മാണം തുടങ്ങിയത് മുതൽ പൂർത്തിയാകുന്നവരെയും ബ്ലോക്ക് പഞ്ചായത്തംഗം ജിജി അഞ്ചാനിയും വാർഡ് മെമ്പർ സൗമ്യ സുനിഷും പ്രസന്നൻ വെള്ളാപ്പളളിയും നേതൃത്വം നൽകി. നിർമ്മാണം പൂർത്തീകരിച്ചത്.
നീണ്ട കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം യാഥാർത്ഥ്യമായതിൻ്റെ സന്തോഷത്തിലാണ് വെള്ളാപ്പള്ളി നിവാസികൾ.
