കഴിഞ്ഞ വർഷം ആധുനീക നിലവാരത്തിൽ നവീകരിച്ച റോഡിനോട് ചേർന്ന കുന്നാണ് ഇടിഞ്ഞത്.
നിർമ്മാണ സമയത്ത് കനത്ത കോൺക്രീറ്റ് സംരക്ഷണ മതിൽ നിർമ്മിച്ചിരുന്നു. ഇതും തകർത്തുകൊണ്ടാണ് ഇത്തവണ മണ്ണിടിഞ്ഞത്.
എല്ലാ മഴക്കാലത്തും ഇത്തരത്തിൽ ഒന്നിലേറെ തവണ മണ്ണിടിയുന്നതിനാലാണ് സംരക്ഷണ ഭിത്തി കെട്ടിയതും.
ഈ കുന്നിലെ മണ്ണ് തീരെ ഉറപ്പില്ലാത്തതാണെന്നും നാട്ടുകാർ പറയുന്നു.
തുടർച്ചയായി മഴ പെയ്താൽ വീണ്ടും മണ്ണിളകി കൂടുതൽ ഒലിച്ച് പോരുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
