ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട കരുണ അഭയകേന്ദ്രത്തിലെ അന്തേവാസികൾക്കായി ഒരുനേരത്തെ ഉച്ചഭക്ഷണം നൽകുന്ന
' ഒരുവയറൂട്ടാം ' പദ്ധതിയ്ക്ക് തുടക്കമായി.
ലോക ഭക്ഷ്യദിനത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ എസ് പി സി കേഡറ്റുകൾ സമാഹരിച്ച പൊതിച്ചോറുകൾ ഹെഡ്മിസ്ട്രസ് എം പി ലീന കരുണ അഭയകേന്ദ്രം പ്രതിനിധി യൂസഫ് പുതുപ്പറമ്പിലിന് കൈമാറി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ പി എസ് റമീസ്, അധ്യാപകനായ മുഹമ്മദ് ലൈസൽ, എസ് പി സി ജൂനിയർ, സീനിയർ കേഡറ്റുകൾ ചടങ്ങിൽ പങ്കെടുത്തു.
കരുണ അഭയ കേന്ദ്രത്തിലേക്കായി 73 പൊതിച്ചോറുകൾ കേഡറ്റുകൾ സമാഹരിച്ചു. തുടർന്ന് എല്ലാ വ്യാഴാഴ്ച്ചകളിലും പൊതിച്ചോറുകൾ ശേഖരിച്ച് നൽകും.
