
സമുദായ ശക്തികരണം രാഷ്ട്ര പുരോഗതിക്ക് 'എന്ന ലക്ഷ്യത്തോടെ 'നീതി ഔദാര്യമല്ല അവകാശമാണ്' 'എന്ന പ്രഖ്യാപനവുമായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രസിഡൻ്റ് പ്രൊഫ രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് ഒക്ടോബർ 21ന് കാഞ്ഞിരപ്പള്ളിയിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു
മതേതരത്വ - ഭരണഘടന സംരക്ഷണം ഉറപ്പാക്കുക,
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക
വന്യമൃഗ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക.
കാർഷികോല്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക
വിദ്യാഭ്യാസ - ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക,
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒക്ടോബർ 13ന് കാസർഗോഡ് നിന്നും ആരംഭിച്ച അവകാശ സംരക്ഷണയാത്ര 24ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാർച്ചോടെ സമാപിക്കും. 21ന് രാവിലെ 9 മണിയ്ക്ക് കോട്ടയം ജില്ലയുടെ പ്രവേശന കവാടമായ മുണ്ടക്കയത്ത് എത്തുന്ന യാത്രയ്ക്ക് മുണ്ടക്കയം വ്യാകുല മാതാ ഫൊറോന വികാരി ഫാ. ജെയിംസ് മുത്തനാട്ടിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. രാവിലെ 11ന് കാഞ്ഞിരപ്പള്ളി ടൗണിൽ നടത്തുന്ന റാലിയെ തുടർന്ന് പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളി മൈതാനിയിൽ നടക്കുന്ന സ്വീകരണ സമ്മേളനം അഭിവന്ദ്യ രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും.
കത്തോലിക്ക കോൺഗ്രസ് നേതാക്കളും വിവിധ സംഘടന ഭാരവാഹികളും ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ച് സ്വീകരിക്കും രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ അധ്യക്ഷത വഹിക്കും രൂപത വികാരി ജനറൽ ഫാദർ സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ആമുഖപ്രഭാഷണം നടത്തും ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ ജോസുകുട്ടി ഒഴുകയിൽ വിഷയാവതരണവും ഗ്ലോബൽ ഡയറക്ടർ റവ ഡോ ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണവും നടത്തും ഗ്ലോബൽ ഭാരവാഹികളായ അഡ്വ.
ടോണി പുഞ്ചക്കുന്നേൽ, ബെന്നി ആൻ്റണി, രാജേഷ് ജോൺ, ട്രീസ ലിസ് സെബാസ്റ്റ്യൻ, ജോമി കൊച്ചുപറമ്പിൽ, ബിജു സെബാസ്റ്റ്യൻ,ജോർജ് കോയിക്കൽ, രൂപത ഡയറക്ടർ ഫാ ജസ്റ്റിൻ മതിയത്ത്, ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ഫിലിപ്പ് പള്ളിവാതുക്കൽ, ജോജോ തെക്കും ചേരിക്കുന്നേൽ, ടെസി ബിജു പാഴിയാങ്കൽ, ബിജു ശൗര്യാംകുഴി തുടങ്ങിയവർ പ്രസംഗിക്കും
പത്രസമ്മേളനത്തിൽ ഭാരവാഹികളായ ബേബി കണ്ടത്തിൽ ജോമി കൊച്ചുപറമ്പിൽ, ജോസഫ് പണ്ടാരക്കളം, ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ, ബിജു ശൗര്യാംകുഴി എന്നിവർ പങ്കെടുത്തു.