മഹാത്മഗാന്ധി വായനശാല ഓണാഘോഷം സംഘടിപ്പിച്ചു
എരുമേലി - മുക്കൂട്ടുതറയ്ക്കു സമീപം പാണവിലാവ് മഹാത്മഗാന്ധി വായനശാലയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വായനശാല പ്രസിഡൻ്റ് ബിനു നിരപ്പേൽ അധ്യഷത വഹിച്ച പൊതുയോഗം ഏതുമേലി പോലീസ് സബ്ബ് ഇൻസ്പെക്ടർ റ്റി. ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. എരുമേലി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ജിജിമോൾ സജി മുഖ്യ പ്രഭാഷണം നടത്തി.വർണ്ണാഭമായ കലാമത്സരങ്ങളും ഓണ സദ്യയും നടത്തി. വിജയികളെ വേദിയിൽ സമ്മാനദാനം നൽകി ആദരിച്ചു. ഗിരീഷ് തോക്കനാട്ട്, അനിൽ പന്നാംകുഴിയിൽ, ബിൻസ് കുഴിയ്ക്കട്ട്, രാഹുൽ കോനാട്ട് എന്നിവർ പ്രസംഗിച്ചു.
