ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ 171-മത് തിരുവചയന്തി യു കെ യി ൽ ലണ്ടൻ ശിവഗിരി ആശ്രമത്തിൽ വച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു.
ഈ മഹത്തായ ദിനാഘോഷത്തിൽ, യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും കുടുംബങ്ങളോടും സുഹൃത്തുകളോടും കൂടെ എത്തിച്ചേർന്ന് പങ്കുചേർന്ന എല്ലാവരെയും, സേവനം യുകെയുടെയും ശിവഗിരി ആശ്രമത്തിന്റെയും പേരിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ഈ ജയന്തി ആഘോഷം വിജയകരമായി നടത്താൻ സാധിച്ചതിന്റെ പിന്നിൽ ഗുരുദേവന്റെ കരുണാകടാക്ഷവും നമ്മുടെ ഒരുമയുടെ ശക്തിയും തന്നെയാണ്.
ശിവഗിരി ആശ്രമത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഒരേയൊരു സന്ദേശം നമ്മോട് പറയുന്നു:
*നമ്മൾ ഒരേ കുടുംബമാണ്; എല്ലാവരും സഹോദരങ്ങളും സഹോദരിമാരുമാണ്*
ഈ തിരിച്ചറിവ് നമ്മുടെ ആത്മീയജീവിതത്തെയും സാമൂഹികജീവിതത്തെയും ശക്തിപ്പെടുത്തുന്നു.
ആശ്രമത്തിലെ ഓരോ സംഗമവും, നമ്മുടെ ബന്ധങ്ങളെ കൂടുതൽ ഉറപ്പിച്ചു കൊണ്ടും, പുതുതലമുറയിലേക്ക് ഗുരുവിൻ്റെ സന്ദേശം കൈമാറുവാൻ നമുക്ക് സാധിക്കട്ടെ.
നിങ്ങളുടെ സാന്നിധ്യം, സഹകരണം, ആത്മീയ പങ്കാളിത്തം — ഇതെല്ലാം ചേർന്നാണ് ഈ ആഘോഷം ഇങ്ങനെ സമൃദ്ധമായത്.
നമ്മൾ എല്ലാവരും ചേർന്ന്,
ഗുരുവിൻ്റെ സന്ദേശം ലോകത്തേക്ക് എത്തിക്കാം.
യു കെ യിലെ ശിവഗിരി ആശ്രമത്തെ ആത്മീയവും മാനവികവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കുക
എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുവാൻ പ്രതിജ്ഞ ചെയ്യാം.
