കാഞ്ഞിരപ്പളളി : ഏവർക്കും ഓണം ആഘോഷിക്കുവാൻ പുറമേയുളള കടകളിലെ വിലയിൽ നിന്നും താഴ്ന്ന വിലയ്ക്ക് പച്ചക്കറികൾ , നാടൻ ഏത്തക്കുലകൾ എന്നിവ ക്യഷി വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി കാഞ്ഞിരപ്പളളി സിവിൽ സ്റ്റേഷനുള്ള എതിർവശത്ത് പഞ്ചായത്ത് വക കെട്ടിടത്തിൽ ഇന്നു മുതൽ 4 - ാം തീയതി വരെ തുറക്കും . പ്രധാനമായും നാട്ടിലെ കര് ഷകരുടെ ഉല് പന്നങ്ങള് ന്യായവില നല് കി ഇവിടെ എടുത്ത് വിഷ രഹിത ഉല് പന്നങ്ങള് ഗുണഭോക്താക്കളില് എത്തിക്കുന്നു . കൂടാതെ സംസ്ഥാന ഹോർട്ടികോർപ്പിൽ നിന്നും പച്ചക്കറികൾ എത്തുന്നുണ്ട് .കാഞ്ഞിരപ്പളളി പഞ്ചായത്ത് പ്രസിഡൻറ് ആർ കെ . ആർ തങ്കപ്പൻ ഓണ വിപണി 2025 ഉൽഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ . സുമി ഇസ്മയിൽ അധ്യക്ഷ പഞ്ചായത്ത് യോഗത്തിൽ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഷക്കീല നസീർ , ഡാനി ജോസ് , ക്യഷി ഓഫീസർ ഡോ . അര് ച്ചന എ . കെ , ക്യഷി അസിസ്റ്റൻ റാമായ ഷൈൻ ജെ , രാജിത കെ സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു .