പുഞ്ഞാർ തെക്കേക്കര - ജലജീവൻ പദ്ധതിക്ക് വേണ്ടി,കുഴിച്ചു നശിപ്പിച്ച,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വിവിധ പൊതുമരാമത്ത് റോഡുകൾ, അടിയന്തിരമായി, വേണ്ടപ്പെട്ട വകുപ്പുകൾ,
നന്നാക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ടും, പൂഞ്ഞാർ ആശുപത്രിപടി ഭാഗത്തു പുതിയ കലുങ്ക് നിർമ്മിക്കണമെന്നും അവശ്യപ്പെട്ടുകൊണ്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി, പൂഞ്ഞാർ പള്ളിവാതിൽ ജംഗ്ഷനിൽ ധർണ സമരം നടത്തി.
കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ തോമസ് കല്ലാടൻ യോഗംഉൽഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് റോജി തോമസിൻ്റെ അധ്യക്ഷതയിൽ നടത്തിയ ധർണ സമരത്തിൽ
ഡിസിസി മെമ്പർ ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, ടോമി മാടപ്പള്ളി, പൂഞ്ഞാർ മാത്യു, സണ്ണി ഞരളക്കാടൻ,
അഡ്വ : ബോണി മാടപ്പള്ളി, സണ്ണി കല്ലറ്റ്, ജോളിച്ചൻ വലിയപറമ്പിൽ, ജോയി കല്ലറ്റ് എന്നിവർ പ്രസംഗിച്ചു.