*the News malayalam updates* *കോരുത്തോട് പഞ്ചായത്ത് ലൈഫ് ഭവന ഗുണഭോക്ത്യ സംഗമം നടത്തി.*

Hot Widget

Type Here to Get Search Results !

*the News malayalam updates* *കോരുത്തോട് പഞ്ചായത്ത് ലൈഫ് ഭവന ഗുണഭോക്ത്യ സംഗമം നടത്തി.*








കോരുത്തോട് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ 2025-26 ലൈഫ് ഗുണഭോക്ത്യ സംഗമം 25.09.2025 തീയതി രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജാൻസി സി.എം അധ്യക്ഷത വഹിച്ച യോഗം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അജിതാ രതീഷ് ഉത്ഘാടനം ചെയ്തു‌.
പദ്ധതി മുഖേന 2020 സാമ്പത്തിക വർഷം മുതൽ 2025 വരെ വീടുകൾ ലഭിച്ച ഗുണഭോക്താക്കളും, നിർമ്മാണം പുരോഗമിക്കുന്നവരും പങ്കെടുത്തു. പദ്ധതിയുടെ നടപ്പാക്കലുമായി ബന്ധപ്പെട്ട അനുഭവങ്ങളും മുന്നിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുകയും, പൂർത്തികരിച്ച വീടുകളുടെ താക്കോൽ ദാനം നടത്തുകയും ചെയ്തു.
ലൈഫ് മിഷൻ ജനറൽ വിഭാഗത്തിൽ 251 വീടുകളിൽ 40 എണ്ണം പൂർത്തീകരിക്കുകയും 86 എണ്ണം നിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നു. ലൈഫ് മിഷൻ എസ് സി വിഭാഗത്തിൽ 65 വീടുകളിൽ 29 എണ്ണം പൂർത്തികരിക്കുകയും 36 എണ്ണം നിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നു. ലൈഫ് മിഷൻ എസ് റ്റി വിഭാഗത്തിൽ 19 വീടുകളിൽ 5 എണ്ണം പൂർത്തീകരിക്കുകയും 13 എണ്ണം നിർമ്മാണം പുരോഗമിക്കു കയും ചെയ്യുന്നു
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. പി.എൻ സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി രത്നമ്മ രവീന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ശ്രീജ ഷൈൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ഗിരിജ സുശീലൻ, പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി സിനു സോമൻ, ശ്രീമതി ലത സുശീലൻ, ശ്രീ. പി.ഡി പ്രകാശ്, ശ്രീ. സി.സി തോമസ്, ശ്രീ. ജയദേവൻ വി കെ, ശ്രീമതി ഷീബ ഷിബു, പഞ്ചായത്ത് സെക്രട്ടറി രജനിമോൾ റ്റി.ഡി എന്നിവർ സംഗമത്തിൽ പ്രസംഗിച്ചു. ഗ്രാമസേവകൻ ശ്രീ. രങ്കു സുരേഷ് പദ്ധതി വിശദീകരിച്ചു. ഗുണഭോക്താക്കളുടെ പ്രതിനിധികൾ സംഗമത്തിൽ നന്ദി അറിയിച്ചു.