*the News malayalam updates* *പുഞ്ചവയൽ ഗവ. എൽ. പി സ്കൂൾ കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപ ഫണ്ട് അനുവദിച്ചു. മുണ്ടക്കയം : കോരുത്തോട് ഗ്രാമപഞ്ചായത്ത് 10-)o വാർഡ് 504 ഉന്നതിയിൽ സ്ഥിതിചെയ്യുന്ന പുഞ്ചവയൽ ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.*

Hot Widget

Type Here to Get Search Results !

*the News malayalam updates* *പുഞ്ചവയൽ ഗവ. എൽ. പി സ്കൂൾ കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപ ഫണ്ട് അനുവദിച്ചു. മുണ്ടക്കയം : കോരുത്തോട് ഗ്രാമപഞ്ചായത്ത് 10-)o വാർഡ് 504 ഉന്നതിയിൽ സ്ഥിതിചെയ്യുന്ന പുഞ്ചവയൽ ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.*

കോരുത്തോട് പഞ്ചായത്തിലെ പിന്നോക്ക മേഖലയും, പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ട   ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശവുമായ 504 ഉന്നതിയിലെ  ഏക സ്കൂളാണ് പുഞ്ചവയൽ ഗവൺമെന്റ് എൽപിഎസ്. നിലവിലുള്ള സ്കൂൾ കെട്ടിടം ഏറെ പഴക്കം ചെന്നതും ജീർണാവസ്ഥയിലുള്ളതുമായിരുന്നു. ഈ സാഹചര്യം ചൂണ്ടിക്കാട്ടി സ്കൂൾ പിടിഎയും,  പ്രദേശവാസികളും   നിവേദനം നൽകിയതിനെ തുടർന്ന് ഫണ്ട്  അനുവദിപ്പിക്കുകയായിരുന്നു എന്ന് എംഎൽഎ അറിയിച്ചു.  ഒന്നു മുതൽ നാല് വരെ ക്ലാസുകളും , പ്രീ- പ്രൈമറി ക്ലാസുകളും  ഉൾപ്പെടെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ നിർധനരായ സാധാരണക്കാരുടെ മക്കളാണ് കൂടുതലായും പഠിക്കുന്നത്. സ്കൂൾ കെട്ടിടത്തിന്റെ ശോച്യാവസ്ഥ മൂലം  കുട്ടികളെ സ്കൂളിൽ അയക്കുന്നതിന് തന്നെ മാതാപിതാക്കൾ ആശങ്കപ്പെട്ടിരുന്ന സാഹചര്യമാണ് നിലവിൽ ഉണ്ടായിരുന്നത്. പുതിയ കെട്ടിട നിർമ്മാണം യാഥാർത്ഥ്യമാകുന്നതോടെ    ഈ പ്രതിസന്ധിക്ക് പരിഹാരമാകും. നടപടിക്രമങ്ങൾ പാലിച്ച്  എത്രയും വേഗത്തിൽ കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്നും എംഎൽഎ കൂട്ടിച്ചേർത്തു. പുഞ്ചവയൽ ഗവൺമെന്റ് എൽ പി സ്കൂളിന് കൂടി കെട്ടിടം നിർമ്മിക്കുന്നതോടുകൂടി ഈ ഗവൺമെന്റിന്റെ കാലത്ത്  കോരുത്തോട് ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് സ്കൂളുകളായ  കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ, പനയ്ക്കച്ചിറ ഗവൺമെന്റ്  ഹൈസ്കൂൾ, കോസടി ഗവൺമെന്റ് യു.പി സ്കൂൾ, കുഴിമാവ് ഗവൺമെന്റ് ഹൈസ്കൂൾ തുടങ്ങി എല്ലാ ഗവൺമെന്റ് സ്കൂളുകൾക്കും പുതിയ കെട്ടിടങ്ങൾ  നിർമ്മിക്കാൻ കഴിഞ്ഞു എന്ന് ചരിത്രനേട്ടവും കൂടിയാണ്  സാധ്യമാകുന്നതെന്നും എംഎൽഎ പറഞ്ഞു.