പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിച്ചു.
പൊൻകുന്നം: ലോകാരാധ്യനായ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഈസ്റ്റ് ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി അശോകൻ കുളനടയും ജില്ലാ പ്രസിഡന്റ് റോയി ചാക്കോയും ചേർന്ന് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് സംസ്ഥാന സെക്രട്ടറി അശോകൻ കുളനട ജില്ലാ കാര്യാലയത്തിന് മുന്നിൽ വൃക്ഷതൈ നട്ട് 'അമ്മയ്‌ക്കൊരു മരം ' പദ്ധതി ഉദ്ഘാടനം ചെയ്തു.
മേഖല ജനറൽ സെക്രട്ടറി സജി കുരീക്കാട്ട്,
ജില്ലാ ജനറൽ സെക്രട്ടറി മാരായ മിനിർവ മോഹൻ, വി സി അജികുമാർ, അഖിൽ രവീന്ദ്രൻ,മേഖല ഭാരവാഹികളായ എൻ പി കൃഷ്ണകുമാർ, പി ഡി രവീന്ദ്രൻ, മോർച്ച ജില്ലാ പ്രസിഡന്റ് മാരായ രതീഷ് ചെങ്കിലത്ത്,രോഹിൻ ടി ഏസ്,മഞ്ജു കെ എൻ, മനോജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.