The News malayalam updates *ശ്രീനാരായണ ഗുരു സമാധി ദിനം 21ന് ആചരിക്കും.* ശിവഗിരി - ശ്രീ നാരായണ ഗുരുദേവൻ്റെ 98-ാമത് മഹാസമാധിദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ 21 ന് (കന്നി - 05) നാടെങ്ങും ആചരിക്കും*.*

Hot Widget

Type Here to Get Search Results !

The News malayalam updates *ശ്രീനാരായണ ഗുരു സമാധി ദിനം 21ന് ആചരിക്കും.* ശിവഗിരി - ശ്രീ നാരായണ ഗുരുദേവൻ്റെ 98-ാമത് മഹാസമാധിദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ 21 ന് (കന്നി - 05) നാടെങ്ങും ആചരിക്കും*.*

ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ഗുരുകുലത്തിലും അരുവിപ്പുറത്തും ആലുവ അദ്വൈതാശ്രമത്തിലും മറ്റു ഗുരു ദേവ ക്ഷേത്രങ്ങളിലും മന്ദിരങ്ങളിലും സമാധിദിനാചരണ പരിപാടികൾ നടക്കും.

ശിവഗിരി മഠത്തിൽ രാവിലെ നടക്കുന്ന സ്പെഷ്യൽ പൂജകൾക്കു ശേഷം 10നു സമാധി സമ്മേളനം പത്തനംതിട്ട ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി ആപ്‌ത ലോകാനന്ദ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും.

സ്വാമി പരമാത്മാനന്ദഗിരി സന്ദേശം നൽകും. സത്യവ്രത സ്വാമി,സ്വാമി ഋതംഭരാനന്ദ,സ്വാമി സച്ചിദാനന്ദ എന്നിവർ സംസാരിക്കും. 2നു ശാരദാ മഠത്തിൽ ഹോമയജ്‌ഞം. 3നു കലശ പ്രദക്ഷിണയാ ത്ര, സമാധി സമയമായ 3.30നു സമാധിപൂജ. വൈകിട്ട് 4നു പ്രസാദ വിതരണം. 25, 26, 27 തീയതികളിൽ ശ്രീനാരായണ മാസാചരണ സമാപനവും ബോധാനന്ദസ്വാമി അഭിഷേക ശതാബ്ദ‌ി ആഘോഷവും നടക്കും.