*വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എറണാകുളം സ്വദേശി അറസ്റ്റിൽ
ന്യൂസിലാൻഡിൽ സെക്യൂരിറ്റി ഗാർഡായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശിയിൽ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം എളമക്കര പുതുക്കലവട്ടം കറത്തറ വീട്ടിൽ സിജോ സേവ്യറിനെയാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ പൂന്തോപ്പ് സ്വദേശിയിൽ നിന്ന് പല തവണയായി പണം തട്ടിയെടുക്കുകയായിരുന്നു.
പറഞ്ഞ സമയത്ത് ജോലി നൽകാതെ വീണ്ടും പ്രതി പണം ആവശ്യപ്പെടുകയും സംശയം തോന്നിയ പരാതിക്കാരൻ പോലീസിനെ സമീപിക്കുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആലപ്പുഴ നോർത്ത് എസ് ഐ ബൈജു,എ എസ് ഐ മഞ്ജുള, സീനിയർ സി പി ഒ സൈയ്ഫുദ്ധീൻ, സി പി ഒ അഫീഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.