*the News malayalam updates* *വാഹനാപകടങ്ങൾ കേസുകൾ എങ്ങിനെ അഭിമുഖീകരിക്കണം.*

Hot Widget

Type Here to Get Search Results !

*the News malayalam updates* *വാഹനാപകടങ്ങൾ കേസുകൾ എങ്ങിനെ അഭിമുഖീകരിക്കണം.*












1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക.

2. നാട്ടുകാരും, പരിക്കേറ്റ ആൾക്ക്‌ പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല.

3. പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും.   ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ്‌ ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ്‌ ഹർട്ട്‌ ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും.

4. ഡ്രെസ്സിംഗ്‌ മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച്‌ ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ).         

5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ്‌ കൊടുക്കേണ്ടതില്ല  ഇപ്പോളത്തെ ഒരു നടപ്പ്‌ രീതിയിൽ ക്ലെയിം സെറ്റിൽമന്റ്‌ കിട്ടുന്ന തുകയുടെ ഒരു % ആണു വക്കീലിന്റെ ഫീസ്‌. അതിനാൽ മാക്സിമം ഇൻഷുറൻസ്‌ ക്ലെയിം വാങ്ങിത്തരാൻ വക്കീൽ ശ്രെമിക്കും അത്‌ കൊണ്ട്‌ തന്നെ. ആ ശതമാനം  എത്ര എന്നത്‌ ആദ്യമേ വ്യെക്തമായി വക്കീലുമായി കരാറാകുക.

6. നിങ്ങൾക്കെതിരെ വരുന്ന കേസ്‌ റാഷ്‌ & നെഗ്ലിജന്റ്‌ ഡ്രൈവിംഗിനു എതിരേ ആയിരിക്കും.  കോടതിയിൽ ഫൈൻ അടച്ച്‌ , കുറ്റം സമ്മതിക്കുന്നതോടെ ഡ്രൈവറുടെ  കേസ് തീർന്നു. ബക്കി ഇൻഷുറൻസ്‌ കമ്പനി  കേസ്‌ നടത്തിക്കോളും. അതിനു വേണ്ടി വക്കീലിനെ കമ്പനി ഏർപ്പാടാക്കിക്കൊള്ളും.

7. ഒരു വ്യെക്തിയേ ഇടിച്ചതിനു പകരം  ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌/ ട്രാൻസ്ഫോർമ്മറിൽ ഇടിച്ചെന്ന് കരുതുക. കെ.എസ്‌.ഇ.ബി യും പോലീസും  കൂടി നിങ്ങളെ സമ്മർദ്ധത്തിലാക്കും നഷ്ടപരിഹാരം പണമായി അടയ്ക്കാൻ പറഞ്ഞ്‌. അടച്ചില്ലെങ്കിൽ കേസ്‌ വരും, റവന്യൂ റിക്കവറി വരും എന്നെല്ലാം പറഞ്ഞ്‌ ഭയപ്പെടുത്തും. അടയ്ക്കേണ്ടതില്ല, കേസ്‌ കൊടുത്തോളാൻ പറയുക, പൈസ കയ്യിൽ ഇല്ലെന്നും അറിയിക്കുക.

      

        ⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡


news malayalam