ഗുരുദേവ ജയന്തി
എരുമേലി
എസ് എൻ ഡി പി യോഗം എരുമേലി യൂണിയൻ്റെ നേതൃത്വത്തിൽ എരുമേലിയിൽ ചതയ ദിനഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. പ്രീതി നടേശൻ ഭദ്രദീപം കൊളുത്തി. യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ അധ്യക്ഷനായി. മന്ത്രി വീണാ ജോർജ്, അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, ടി എസ് ഉണ്ണി കൃഷ്ണൻ, എം കെ അജിത് കുമാർ, കെ കെ സുരേഷ്, ബാബു, സി വി വിനോദ് എന്നിവർ സംസാരിച്ചു. യൂണിയൻ്റെ കീഴിലുള്ള24 ശാഖകളിൽ നിന്നുമുള്ള പ്രവർത്തകർ ചടങ്ങിൽ പങ്കാളികളായി.
