മതത്തിനും ജാതിക്കും അതീതമായി ഒരു നാടിൻ്റെ ഉത്സവമായി നാം ഒരാഘോഷത്തെ കാണുന്നുണ്ടെങ്കിൽ, അതിൻ്റെ പേര് ഓണം. സമൂഹത്തിലെ തിന്മകളെ അകറ്റി നിർത്താനുളള സദ്ഭാവനയുടെ മഹനീയ സങ്കൽപ്പമാണ് 'മാനുഷരെല്ലാരുമൊന്നുപോലെ' ജീവിക്കുന്ന കാലത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ഓണാഘോഷത്തിൽ തെളിയുന്നത്. എല്ലാ വേർപിരിവുകൾക്കും അതീതമായ മനുഷ്യൻ ഈ ആഘോഷത്തിൽ കാണുന്നത്.
കള്ളവും ചതിവുമില്ലാത്തതും നന്മയും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഒരു കാലം ഉണ്ടായിരുന്നു എന്ന സങ്കൽപ്പവുമാണ് ഓണം മുൻപോട്ട് വയ്ക്കുന്നത്. നന്മ നിറഞ്ഞതും സമത്വ പൂർണവുമായ ഒരു കാലവും ലോകവും നമുക്കുണ്ടാവണം. അതിനുവേണ്ടി നമുക്കൊരുമിച്ച് മുന്നോട്ട് നീങ്ങാം.
എല്ലാ മലയാളികൾക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ.