കാഞ്ഞിരപ്പളളി:വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച വിദ്യാഭ്യാസത്തോടൊപ്പം തൊഴിലധിഷ്ഠിത-സംരംഭക്ത്വ പദ്ധതികള്‍ നടപ്പിലാക്കുന്ന കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാമെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. നമ്മുടെ കുട്ടികള്‍ക്ക് സംരംഭം തുടങ്ങുവാനുളള വലിയ പ്രചോദനമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിഞ്ജാനകേരളം പദ്ധതിയുടെ പൂര്‍ണ അര്‍ത്ഥത്തിലുളള രൂപമാണ് ഇവിടെ തുടക്കം കുറിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പളളി സെന്‍റ് ഡൊമിനിക്സ് കോളേജില്‍ നടന്ന ഇ.ഡി. ക്ലബ്ബ് അംഗങ്ങള്‍ക്ക് നൈപുണ്യ പരിശീലന പദ്ധതിയുടെ ഉത്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ നിര്‍വ്വഹിച്ചു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സീമോന്‍ തോമസ്, സ്ഥിരംസമിതി ചെയപേഴ്സണ്‍മാരായ ടി.ജെ. മോഹനന്‍, ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സാജന്‍ കുന്നത്ത്, മാഗി ജോസഫ്, ജോഷി മംഗലം, ഡാനി ജോസ്, അനുഷിജു, കോളേജ് ഡര്‍സര്‍ ഫാ. മനോജ് പാലക്കുടി, വ്യവസായ വകുപ്പ് മേധാവികളായ നിഷാമോള്‍ എ.വി., ഫൈസല്‍ കെ.കെ., ബിഡി.ഒ. സജീഷ് എസ്, ഇ.ഡി. ക്ലബ്ബ് കോ-ഓര്‍ഡി നേറ്റര്‍ റാണി അല്‍ഫോന്‍സാ ജോസ് എസ്.ഡി. കോളേജ്, എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന നൈപുണ്യ കോഴ്സായ റബ്ബര്‍ ടെക്നോളജി, പ്ലാസ്റ്റിക്ക് ടെക്നോളജി, ഭക്ഷ്യ സംസ്കരണം, ബ്യൂട്ടീഷന്‍ കോഴ്സ്. അഗ്രോ ഫുഡ് ലാബ് എന്നീ പദ്ധതികളാണ് കുട്ടികള്‍ക്കായി നടപ്പിലാക്കുന്നത്. കാഞ്ഞിരപ്പളളി സെന്‍റ് ഡൊമിനിക്സ് കോളേജില്‍ നടന്ന പരിപാടിയില്‍ 100 കണക്കിന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.
