എരുമേലി - ഇന്ത്യൻ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മറ്റി മധുരം പങ്കുവെച്ച് സ്ഥാപക ദിനാചരണം നടത്തി. വെച്ചൂച്ചിറ മേഴ്സി ഹോമിലെ അമ്മമാർക്ക് ഒപ്പം മധുരം പങ്കുവെച്ചും , ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആഘോഷം പങ്കിട്ടത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടിൻസ് കല്ലുപുരക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മറ്റക്കര ഭക്ഷ്യ കിറ്റ് മേഴ്സി ഹോം ഇൻ ചാർജിന് കൈമാറി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ തബീത്ത, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷെഹിം വിലങ്ങുപാറ, യൂത്ത് കെയർ ചെയർമാൻ അൻവർ കറുകഞ്ചേരിൽ , കൺവീനർമാരായ അൻസർ നജീബ്, അർഷദ് നജീബ്, ഷെഫീക് മണങ്ങല്ലൂർ, സഞ്ജു എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു.
*The NewsMalayalam updates* *യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് വൃദ്ധ സദനത്തിൽ ഭക്ഷ്യക്കിറ്റുകളുമായ് എരുമേലിയിലെ യുവാക്കൾ*
ഓഗസ്റ്റ് 11, 2025
news malayalam
.jpg)