കോട്ടയം - എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ്റെ മുൻ കൗൺസിലിംഗം, ശ്രീനാരായണ പഠന കേന്ദ്രത്തിൻ്റെ കൗൺസിലംഗം ചെങ്ങളം മറുതാപറമ്പിൽ എം.എസ് സുമോദ് (42) അന്തരിച്ചു.
പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ നിലനിർത്താൻ സാധിച്ചില്ല.
ഭൗതികശരീരം ഇപ്പോൾ കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയാണ്. സംസ്കാരം പിന്നീട്.