അക്കാദമിയിൽ പരിശീലനം നേടിയ 43 പേരാണ് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയിരിക്കുന്നത്. രണ്ടു പേർ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി. രാജ്യത്തെ ഉന്നതമായ ഈ മത്സര പരീക്ഷകളിൽ കേരളീയർ മികച്ച വിജയം കരസ്ഥമാക്കുന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. അത്തരത്തിൽ അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിൽ സംസ്ഥാന സിവിൽ സർവീസ് അക്കാദമി വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ജനാധിപത്യം നിലനിന്നാൽ മാത്രമേ കാര്യക്ഷമവും ജനസൗഹൃദപരവുമായ സിവിൽ സർവീസും നിലനിൽക്കൂ. രാജ്യത്തിന്റെ അടിത്തറയായ ഭരണഘടനാമൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ടാവണം ഭരണനിർവ്വഹണം മുന്നോട്ട് പോകേണ്ടത്. മികവിന്റെയും മനുഷ്യത്വത്തിന്റെയും മികച്ച ഉദ്യോഗസ്ഥസംസ്‌കാരം കെട്ടിപ്പടുക്കാൻ വിജയികൾക്ക് സാധിക്കട്ടെ.
*The News malayalam updates* *സിവിൽ സർവീസ് പരീക്ഷയിലും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിലും ഉന്നതവിജയം കൈവരിച്ച മലയാളികളെ അഭിനന്ദിക്കാൻ സംസ്ഥാന സിവിൽ സർവീസ് അക്കാദമി സംഘടിപ്പിച്ച പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻഉദ്‌ഘാടനം ചെയ്തു*.
ഓഗസ്റ്റ് 11, 2025
news malayalam