തിരുവനന്തപുരം - പ്രശസ്ത നടൻ പ്രേം നസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു.
തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു.
കുറച്ചുനാളായി വൃക്ക, ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. 'പ്രേമഗീതങ്ങൾ' എന്ന സിനിമയിലൂടെയാണ് ഷാനവാസ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അൻപതിലധികം സിനിമകളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.