*The NewsMalayalam updates* *കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത ചത്തീസ്ഗഡ് സർക്കാരിൻ്റെ നടപടി പ്രതിക്ഷേധാർഹം - ഐ എൻ റ്റി യു സി

Hot Widget

Type Here to Get Search Results !

*The NewsMalayalam updates* *കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത ചത്തീസ്ഗഡ് സർക്കാരിൻ്റെ നടപടി പ്രതിക്ഷേധാർഹം - ഐ എൻ റ്റി യു സി



എരുമേലി - മത പരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റു ചെയ്ത ഛത്തീസ്ഗഡ് സർക്കാരിൻ്റെ നടപടിക്കെതിരെ  ഐ എൻ റ്റി യു സി  എരുമേലി മണ്ഡലം കമ്മറ്റി പ്രതിക്ഷേധ ധർണ്ണയും പൊതുയോഗവും സംഘടിപ്പിച്ചു. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യാവകാശങ്ങളെ കാറ്റിൽ പറത്തി ന്യൂനപക്ഷ - ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് നേരേ രാജ്യത്താകമാനം  ആസൂത്രിതമായി നടപ്പിലാക്കുന്ന കടന്നാക്രണങ്ങളുടെ ഭാഗമായാണ് നിരപരാധികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതെന്നും യോഗം വിലയിരുത്തി.  പൊതുയോഗം ഐ എൻ റ്റി യു സി സംസ്ഥാന വൈ: പ്രസിഡൻ്റ് അനിയൻ മാത്യു ഉദ്ഘാടനം ചെയ്തു.  എരുമേലി ഗ്രാമപഞ്ചായത്തംഗം ബിനോയ്  ഇലവുങ്കൽ അദ്ധ്യക്ഷനായിരുന്നു.ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി.ഐ എൻ റ്റി യു സി പൂഞ്ഞാർ റീജനൽ പ്രസിഡൻ്റ് നാസ്സർ പനച്ചി, ജില്ലാ വൈസ് പ്രസിഡൻ്റ് സലിം കണ്ണങ്കര, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെജി അമ്പാറ ,അനസ് മുഹമ്മദ്, പി.കെ. റസാഖ്, രാജൻ അറക്കുളം,ഷിബു പ്രപ്പോസ് ,എം.എസ് നാസ്സർ, സുനിൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു