ലണ്ടൻ - ഇന്ത്യ - ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കായി 5 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിനെ പ്രശംസിച്ച് ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട്. അവനൊരു യോദ്ധാവാണ്.
എനിക്ക് സിറാജിനോട് എപ്പോഴും വലിയ ആദരവുണ്ട്. രാജ്യത്തിന് വേണ്ടി കളിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് അവൻ വീണ്ടും തെളിയിക്കുന്നു. ഒരിക്കലും തളരാതെ, നിർത്താതെ പോരാടുന്നവൻ. അദ്ദേഹത്തിന് ക്രിക്കറ്റിനോടുള്ള സ്നേഹം അഭിനന്ദന മർഹിക്കുന്നു.അവൻ തന്റെ ടീമിനായി ചെയ്യുന്ന കാര്യങ്ങളെ ഞാൻ ഏറെ ബഹുമാനിക്കുന്നു." എപ്പോഴും മുഹത്ത് പുഞ്ചിരി ഉണ്ടാകും പത്രസമ്മേളനത്തിൽ റൂത്ത് പറഞ്ഞു.കളിക്കളത്തിലെ രണ്ട് യോദ്ധാക്കൾ പരസ്പരം ബഹുമാനിക്കുമ്പോൾ... ഇതാണ് ക്രിക്കറ്റിന്റെ സൗന്ദര്യം.