*The NewsMalayalam updates* *71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിച്ചു* ട്വല്‍ത് ഫെയ്ല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും ജവാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഖാനുമാണ് മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടത്. ഷാരൂഖ് ഖാന്‍ ഇതാദ്യമായിട്ടാണ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്.*

Hot Widget

Type Here to Get Search Results !

*The NewsMalayalam updates* *71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിച്ചു* ട്വല്‍ത് ഫെയ്ല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും ജവാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഖാനുമാണ് മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടത്. ഷാരൂഖ് ഖാന്‍ ഇതാദ്യമായിട്ടാണ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്.*

മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖര്‍ജിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ് മികച്ച മലയാളം സിനിമ. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും (പൂക്കാലം) മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും (ഉള്ളൊഴുക്ക്) നേടി.

മികച്ച എഡിറ്റിങ്ങിനുള്ള പുരസ്‌കാരം മിഥുന്‍ മുരളിക്കാണ് (പൂക്കാലം). മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരം മലയാളചിത്രം 2018 നും ലഭിച്ചു. പാര്‍ക്കിംഗാണ് മികച്ച്‌ തമിഴ് ചിത്രം.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ എംകെ രാംദാസ് സംവിധാനം ചെയ്ത നെകല്‍ - ക്രോണിക്കിള്‍ ഓഫ് ദി പാഡി മാന്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹമായി. അനിമല്‍ എന്ന ചിത്രത്തിലൂടെ റീ റെക്കോഡിങ് മികവിന് എംആര്‍ രാജകൃഷ്ണനും പ്രത്യേക പരാമര്‍ശം നേടി.

2023 ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.