ഷൂട്ടിങ് കഴിഞ്ഞ് താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മിനിസ്‌ക്രീനിലും സിനിമയിലും ഒരുപോലെ സജീവമായിരുന്ന അദ്ദേഹം, നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മിമിക്രി വേദികളിലൂടെയാണ് അദ്ദേഹം കലാരംഗത്തേക്ക് കടന്നുവന്നത്. അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗം കലാ ലോകത്തിന് വലിയ നഷ്ടമാണ്.