*The News malayalam updates* *സ്വാതന്ത്രദിനാഘോഷത്തിന്റ ഭാഗമായി പാലാ കെ എം മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ ശുചീകരണ യജ്ഞം നടത്തി. പാലാ നഗരസഭയുടെയും, സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌ക്കൂളിന്റേയും സംയുക്താഭിമുഖ്യത്തിലാണ് ഹര്‍ ഘര്‍ തിരംഗാ ഹര്‍ ഘര്‍ സ്വച്ഛതാ ക്യാമ്പയിന്റെ ഭാഗമായി ആശുപത്രി പരിസരം ശുചീകരിച്ചത്.*

Hot Widget

Type Here to Get Search Results !

*The News malayalam updates* *സ്വാതന്ത്രദിനാഘോഷത്തിന്റ ഭാഗമായി പാലാ കെ എം മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ ശുചീകരണ യജ്ഞം നടത്തി. പാലാ നഗരസഭയുടെയും, സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌ക്കൂളിന്റേയും സംയുക്താഭിമുഖ്യത്തിലാണ് ഹര്‍ ഘര്‍ തിരംഗാ ഹര്‍ ഘര്‍ സ്വച്ഛതാ ക്യാമ്പയിന്റെ ഭാഗമായി ആശുപത്രി പരിസരം ശുചീകരിച്ചത്.*

ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. പാലാ ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍ സ്വാഗതവും, പാലാ ജനറല്‍ ആശുപത്രി ആര്‍ എം ഒ ഡോക്ടര്‍ രേഷ്മ നന്ദിയും പറഞ്ഞു.ആശംസകള്‍ നേര്‍ന്നുകൊണ്ട് പാലാ ഗവ. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ അഭിലാഷ്, കൗണ്‍സിലര്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, വൈസ് ചെയര്‍ പേഴ്‌സണ്‍ ബിജി ജോജോ, സാവിയോ കാവുകാട്ട്, പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ഉദ്യോഗസ്ഥരായ അനീഷ് സിജി, രഞ്ജിത്ത് ആര്‍, ചന്ദ്രന്‍, ഉമേഷിത, സോണി ബാബു, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡോക്ടര്‍ ഗീതാദേവി,പാലാ ജനറല്‍ ആശുപത്രി എച്ച് ഐ സി ഇന്‍ചാര്‍ജ്ജ് രാജു വി ആര്‍, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ നഴ്‌സ് സിന്ധു കെ നാരായണന്‍, നേഴ്‌സിംഗ് സൂപ്രണ്ട് ഷെറീഫാ വി എം,ഡെപ്യൂട്ടി നേഴ്‌സിംഗ് സൂപ്രണ്ടുമാരായ സെലിന്‍, ഷീന, ലേഖ, ജെ എച്ച് ഐ കുഞ്ഞബ്ദുള്ള, ഹരികുമാര്‍ മറ്റക്കര എന്നിവര്‍ സംസാരിച്ചു. ആശുപത്രി ജീവനക്കാര്‍,നഗരസഭാ ശുചീകരണ തൊഴിലാളികള്‍,ഹരിതകര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.