തിരുവല്ല നഗരസഭയില്‍ 23-ാം വാർഡില്‍ പാലിയേക്കര കുന്നുബംഗ്ലാവില്‍ വീട്ടില്‍ രഞ്ജിത്ത് ( 27 ) വീടിൻ്റെ പിന്നിലായി പ്രത്യേകമായി നിർമിച്ച അറയില്‍ നിന്നുമാണ് ഇരുതലമൂരികളെ പിടികൂടിയത്.
ഇരുതലമൂരികളുടെ വില സംബന്ധിച്ച് രഞ്ജിത്തും അങ്കമാലി സ്വദേശിയായ സുഹൃത്തും തമ്മില്‍ കഴിഞ്ഞദിവസം അങ്കമാലിയില്‍ വച്ച് അടിപിടി ഉണ്ടായിരുന്നു. ഇത് തുടർന്ന് സുഹൃത്ത് അങ്കമാലി പോലീസില്‍ രഞ്ജിത്തിന് എതിരെ പരാതി നല്‍കി.
തുടർന്ന് രഞ്ജിത്തിനെ അങ്കമാലി പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുതലമൂരികളെ ഒളിപ്പിച്ചതായ വിവരം ലഭിച്ചത്. തുടർന്ന് പോലീസ് റാന്നിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറി.
ഇവർ നടത്തിയ പരിശോധനയിലാണ് വീടിന് പിന്നിലെ രഹസ്യ അറയില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ ഇരുതലമൂരികളെ കണ്ടെടുത്തത്. ഇവയില്‍ ഒന്നിന് ഒരു മീറ്റർ 6 സെൻറീമീറ്റർ നീളവും, മറ്റൊന്നിന് ഒരു മീറ്റർ 16 സെൻറീമീറ്റർ നീളവും വരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.