*സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ രണ്ടാം ക്ലാസുകാരിയെ ബസ് ഇടിച്ചു ദാരുണാന്ത്യം.*
പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ് അപകടം.
രണ്ടാം ക്ലാസുകാരി മിസ്‌രിയയാണ് മരിച്ചത്.
സ്കൂട്ടർ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പിതാവിനൊപ്പം സ്കൂളിൽ പോകുന്നതിനിടെയാണ് അപകടം.
മുൻപിൽപോയ ഓട്ടോ പെട്ടെന്ന് നിർത്തിയപ്പോൾ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്ത സ്കൂട്ടർ ചരിയുകയായിരുന്നു. കുട്ടി റോഡിലേക്ക് തെറിച്ചു വീണാണ് അപകടമുണ്ടായത്.