*The News malayalam updates -* *ലഹരി വിരുദ്ധ ബോധവൽക്കരണവും, റാലിയും, ഫ്ലാഷ് മോബും നടത്തി.

Hot Widget

Type Here to Get Search Results !

*The News malayalam updates -* *ലഹരി വിരുദ്ധ ബോധവൽക്കരണവും, റാലിയും, ഫ്ലാഷ് മോബും നടത്തി.





 




കാഞ്ഞിരപ്പള്ളി : സംസ്ഥാനത്തു കൗമാരക്കാരിലും, വിദ്യാർത്ഥികളിലും വർദ്ധിച്ചു വരുന്ന മയക്കു മരുന്ന് ഉപഭോഗവും അതിന്റെ ഭാഗമായുള്ള അക്രമ വാസനകളും, ആശങ്ക ഉളവാക്കുന്നതാണ്.ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കിടയിലും, പൊതുജനങ്ങൾ 

ക്കിടയിലും ലഹരിക്കെതിരെ ബോധവൽക്കരണം നടത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നിർദ്ദേശ പ്രകാരം കാഞ്ഞിരപ്പള്ളി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും, ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസും, ഉത്ഘാടനവും സിവിൽ എക്സൈസ് ഓഫീസർ കെ എ നവാസ് നിർവഹിച്ചു.പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ. പുഷ്പ മരിയൻ അധ്യക്ഷയായി.യിയ ലീഡർ ഫാത്തിമ മൻസൂർ സ്വാഗതവും, സ്റ്റാഫ് ഷിയാദ് പി എ ആശംസയും ഫാക്കൽറ്റി എം യു പൗലോസ് ലഹരി വിരുദ്ധ സന്ദേശവും നൽകി. പരിശീലന കേന്ദ്രം സ്റ്റാഫ് ഷംനാസ് സലാം യോഗത്തിനു കൃതജ്ഞത പറഞ്ഞു.പരിശീലന കേന്ദ്രം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും, റാലിയും കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നടന്നു.