*The News malayalam updates -* *വിവിധ റോഡുകളിൽ ടാറിംഗ് : ഗതാഗത നിയന്ത്ര കോട്ടയം സെൻട്രൽ ജംഗ്ഷൻ മുതൽ ശീമാട്ടി ജോലികൾ വരെയുള്ള ഭാഗത്ത് ടാറിങ് ജോലികൾ വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാത്രി 10 മുതൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും*

Hot Widget

Type Here to Get Search Results !

*The News malayalam updates -* *വിവിധ റോഡുകളിൽ ടാറിംഗ് : ഗതാഗത നിയന്ത്ര കോട്ടയം സെൻട്രൽ ജംഗ്ഷൻ മുതൽ ശീമാട്ടി ജോലികൾ വരെയുള്ള ഭാഗത്ത് ടാറിങ് ജോലികൾ വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാത്രി 10 മുതൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും*

വാഹനങ്ങൾ ടെംപിൾ റോഡുവഴി തിരുനക്കര ക്ഷേത്രത്തിനു മുന്നിൽ പോസ്റ്റ് ഓഫീസിനു പിൻവശത്തുള്ള വഴിയിലൂടെ ശീമാട്ടി സൂചികയിൽ എത്തി യാത്രതുടരാമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു.

കോട്ടയംലോഗോസ് ജംഗ്ഷൻ മുതൽ പൊലീസ് പരേഡ് ഗ്രൗണ്ട് വരെയും ഗുഡ് ഷെപ്പേർഡ് ജംഗ്ഷൻ മുതൽ ലോഗോസ് ജംഗ്ഷൻ വരെയും ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 9 മുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതു മരാമത്ത് അസി. എൻജിനീയർ അറിയിച്ചു.

കോട്ടയം പഴയ സെമിനാരി റോഡിൽ ടാറിങ് ജോലികൾ 30ന് രാവിലെ 8 മുതൽ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു.

കോട്ടയത്ത് ദിവാൻകവല മുതൽ കടുവാക്കുളം വരെയുള്ള റോഡിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ 29ന് രാവിലെ 7 മുതൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും. മണിപ്പുഴ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ദിവാൻ കവലയിൽ എത്തി മൂലേടം ഷാപ്പുംപടി റോഡുവഴിയും നാല്ക്കവല ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കടുവക്കുളത്തുനിന്ന് പാക്കിൽ ഭാഗത്തേക്ക് പോകണം പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.