മുണ്ടക്കയം - മുരിക്കും വയലിൽ വൈദ്യുതി പോസ്റ്റ് ശരീരത്തിൽ ഒടിഞ്ഞ് വീണ് ഫയർ ആൻഡ് റെസ്ക്യു ജീവനക്കാരൻ സുരേഷ് മരണമടഞ്ഞു. ടിയാൾ കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലെ ഉദ്യോഗസ്ഥാനാണ്.. രാവിലെ 11 ന് ആയിരുന്നു സംഭവം അരങ്ങേറിയത്. വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു കിടന്ന മരം മുറിച്ച് മാറ്റുന്നവർക്ക് സഹായവുമായെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. മരം മുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞ് ശരീരത്തിലേക്ക് വീഴുകയാണുണ്ടായത്. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
The NewsMalayalam updates വൈദ്യുതി ലൈനിൽ ചാഞ്ഞ് കിടന്ന മരം മാറ്റുന്നതിന് സഹായത്തിനെത്തിയ മുണ്ടക്കയം മുരിക്കും വയൽ സ്വദേശിയ്ക്ക് ദാരുണാന്ത്യം.
ജൂലൈ 29, 2025
news malayalam