മുണ്ടക്കയം - പെരുവന്താനം ഗ്രാമ പഞ്ചായത്തിൽ മതമ്പയിൽ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ച് കൊന്നതിൽ പ്രതിഷേധിച്ച് പെരുരുവന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻഎച്ച് 183 ഉപരോധിച്ചു.
കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഇത് രണ്ടാമത്തെ മരണമാണ് കാട്ടാന ആക്രമണം മൂലം നടക്കുന്നത്. ഫെബ്രുവരി പതിനൊന്നാം തീയതി സോഫിയ എന്ന വീട്ടമ്മയെ കാട്ടാന ആക്രമിച്ച് കൊന്നിരുന്നു. അതിനടുത്ത് ഏതാണ്ട് നാലു കിലോമീറ്റർ ചുറ്റളവിലാണ് അടുത്ത മരണം ഉണ്ടായിരിക്കുന്നത്.. 35 -ാം മൈൽ ഫോറസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടയുകയും ചെറിയ സംഘർഷം ഉണ്ടാവുകയും ചെയ്തു.. തുടർന്ന് നടന്ന പ്രതിഷേധയോഗം മണ്ഡലം പ്രസിഡണ്ട് ഷിനോജ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സിറിയക്ക് തോമസ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജോൺ പി തോമസ്, കെ എൻ രാമദാസ്, കെ ആർ വിജയൻ, പഞ്ചായത്ത് പ്രസിഡണ്ട് നിജിനി ഷംസുദ്ദീൻ, ശരത്ത് ഒറ്റപ്ലാക്കൽ, ഷിയാസ് മൂത്തേടത്ത്,സണ്ണി കോട്ടക്കപുറത്ത്, ഇ ആർ ബൈജു, ഷീബ ബിനോയ്, സിജി എബ്രഹാം, ഗ്രേസി ജോസ്, സജി കോട്ടക്കപുറത്ത്, ഷമീർ ഒറ്റപ്ലാക്കൽ, തുടങ്ങിയവർ സംസാരിച്ചു