തദവസരത്തിൽ കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ റവ. ഫാ. കുര്യൻ താമരശ്ശേരി അധ്യക്ഷത വഹിക്കുകയും, ഗസ്റ്റ് ഓഫ് ഓണർ ആയി മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഡയറക്ടറും ഇൻഫാം ദേശീയ ചെയർമാനുമായ റവ. ഫാ. തോമസ് മാറ്റമുണ്ടയിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
ഉദ്ഘാടന പ്രസംഗത്തിൽ പുതിയ ബിസിനസ് രീതികളിൽ പരീക്ഷണങ്ങൾ നടത്തണമെന്നും പുതിയ നൂറ്റാണ്ടിലേക്കുള്ള കുതിപ്പിനായി തയ്യാറാകണമെന്നും കാഞ്ഞിരപ്പള്ളിയുടെ വികസനം മുന്നിൽ കണ്ടുകൊണ്ടുള്ള രീതികളിലേക്ക് ബിസിനസുകാർ ചിന്തിക്കണമെന്നും കാഞ്ഞിരപ്പള്ളിയുടെ വികസന മുരടിപ്പ് മാറ്റുവാൻ എല്ലാവരും കൈകോർക്കണം എന്നും ഓർമിപ്പിച്ചു.
മണ്ണിൽ കുഴിച്ചിട്ട് കിളിർക്കാത്ത താലന്തുകൾ ആകാതെ, ഓരോരുത്തരും കഴിവുകളെ കണ്ടെത്തി സമൂഹനന്മയ്ക്ക് ഉപയോഗപ്രദമാക്കുവാനും,പുതിയ പുതിയ ബിസിനസ് മേഖലകളെ അവസരങ്ങൾ ആക്കി മാറ്റുവാനും പുതുതലമുറയ്ക്ക് കഴിയട്ടെ എന്ന് ഫാ.തോമസ് മാറ്റമുണ്ടെയിൽ പറഞ്ഞു. കാഞ്ഞിരപ്പള്ളിയുടെ ബിസിനസ് മേഖലയിൽ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അച്ചൻ വിശദീകരിച്ചു.
തൊഴിൽ ദാതാവായി നവീന സംരംഭങ്ങൾ ഏറ്റെടുക്കുന്ന അനേകരെ ഈ മേഖലയിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് യുവതലമുറയെ ഒരുക്കിയെടുക്കുവാനുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് ഉണ്ടാകണമെന്ന് ചർച്ചകളിൽ നിർദ്ദേശങ്ങൾ ഉണ്ടായി. ബിസിനസ് മേഖലയിൽ തങ്ങളുടെ ബിസിനസ് വിജയപ്രദമാക്കി മാറ്റിയ ഓക്സിജൻ ഗ്രൂപ്പ് CEO, Mr. ഷിജോ K തോമസ്, SMR ഗ്രൂപ്പ് CEO, Mr.സണ്ണി ജേക്കബ്, DBFS CEO Mr.പ്രിൻസ് ജോർജ്, REAGR Founder Mr. അജേഷ് ജോർജ്, ELOIT ഗ്രൂപ്പ് Founder Dr. തോംസൺ ഫിലിപ്പ് എന്നിവരെ ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
പുതുതായി വരുന്ന യുവ സംരംഭകർക്ക് താങ്ങും തണലും ആകാൻ സഭയും ശ്രമിക്കണം എന്ന് സാവിയോ ജോസഫ് പുൽപ്പേൽ ഓർമ്മിപ്പിക്കുകയുണ്ടായി. വലിയ മുതൽ മുടക്കിൽ ബിസിനസ് തുടങ്ങാതെ പുതിയ ആശയങ്ങൾ കണ്ടെത്തി അവയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്തു വേണം വിജയങ്ങൾ സ്വായത്തമാക്കാൻ എന്ന് Mr. Joe A Scaria നയിച്ച തുറന്ന സംവാദത്തിൽ നിർദ്ദേശങ്ങളുണ്ടായി.
കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ 50 വർഷത്തിലേറെയായി വിജയകരമായി ബിസിനസ്സ് നടത്തുന്നവരെ കോൺക്ലേവിൽ പ്രത്യേകം ആദരിക്കുകയും ചെയ്തു.
ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകുകയിൽ, KCF സെക്രട്ടറി Smt. ടെസി ബിജു പാഴിയാങ്കൽ, ഗ്ലോബൽ വൈസ് പ്രസിഡൻ്റുമാരായ രാജീവ് എബ്രഹാം, രാജേഷ് ജോൺ, രൂപത പ്രസിഡൻ്റ് ബേബി കണ്ടത്തിൽ രൂപത, ബിസിനസ് ഫോറം കോർഡിനേറ്റർ പള്ളിക്കമാലിയിൽ എന്നിവർ സന്നിഹിതരായിരുന്നു.
ശ്രീ ജിജി സെബാസ്റ്റ്യൻ പുത്തേട്ട് സ്വാഗതം ആശംസിക്കുകയും ജൂബിലി പബ്ലിസിറ്റി കൺവീനർ ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ നന്ദി അർപ്പിക്കുകയും ചെയ്തു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസുകുട്ടി ആലപ്പാട്ടുകുന്നേൽ, ഫാ. ടോണി മുളങ്ങാശ്ശേരിൽ, ജൂബിലി കമ്മിറ്റി കൺവീനർ സെബാസ്റ്റ്യൻ എള്ളൂക്കുന്നേൽ, ജെയിംസ്കുട്ടി ആശാരിപറമ്പിൽ, ജോസഫ് പണ്ടാരകളം, സാബു കൊച്ചുപുരയ്ക്കൽപറമ്പിൽ,ജിജി പുതിയടം ജോഷി പുൽപ്പേൽ, ഉണ്ണി ചീരൻവേലിൽ, റെജി കൊച്ചുകരിപ്പാപറമ്പിൽ, സോജൻ പുതുപ്പറമ്പിൽ, ബിജു കക്കാട്ട് എന്നിവർ നേതൃത്വം നൽകി.