ഈരാറ്റുപേട്ട - ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസർക്ക് കുത്തേറ്റു. സി.പി. ഒ ശ്രീജേഷിനാണ് കുത്തേറ്റത്. ഈരാറ്റുപേട്ട മന്തക്കുന്ന് താമസം പുത്തൻപുരയിൽ അഫ്സൽ ഹക്കിം ആണ് രാജേഷിനെ കുത്തി പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം നടന്നത്. കാപ്പ ചുമത്തിയ പ്രതി അന്വേഷണത്തിൽ വീട്ടിൽ ഉണ്ടെന്ന നിഗമനത്തിൽ എത്തിയ പോലീസിനു നേരെ കറക്കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. കഴുത്തിനു പരിക്കേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പരിക്ക് ഗുരുതരമല്ല.
The NewsMalayalam updates ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസർക്ക് കുത്തേറ്റു -
ജൂലൈ 30, 2025
news malayalam