The NewsMalayalam updates ഇന്ത്യ- ബ്രിട്ടൻ വ്യാപാര കരാറിന് ധാരണ; ഇന്ത്യൻ തൊഴിലാളികളിൽ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നത് ഒഴിവാക്കും* സോഫ്റ്റ്വെയർ ഇലക്ട്രോണിക്സ് മേഖലകളിലും സീറോ തീരുവ

Hot Widget

Type Here to Get Search Results !

The NewsMalayalam updates ഇന്ത്യ- ബ്രിട്ടൻ വ്യാപാര കരാറിന് ധാരണ; ഇന്ത്യൻ തൊഴിലാളികളിൽ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നത് ഒഴിവാക്കും* സോഫ്റ്റ്വെയർ ഇലക്ട്രോണിക്സ് മേഖലകളിലും സീറോ തീരുവ

ഇന്ത്യയും ബ്രിട്ടനുമായുള്ള (യുകെ) വ്യാപാര കരാറിന് ധാരണയായി. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, ചെരുപ്പ് എന്നിവയ്ക്കും യുകെ തീരുവ ചുമത്തില്ല. 

സോഫ്റ്റ്‍വെയർ, ഇലക്ട്രോണിക്സ് മേഖലകളിലും പൂജ്യം തീരുവയ്ക്ക് യുകെ സമ്മതിച്ചു. ഇന്ത്യൻ തൊഴിലാളികളിൽ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും. നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ - ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നത്.