The NewsMalayalam updates. കുട്ടികളടക്കം അൻപത് യാത്രികരുമായി പറന്ന റഷ്യൻ വിമാനം തകർന്നു വീണു.*

Hot Widget

Type Here to Get Search Results !

The NewsMalayalam updates. കുട്ടികളടക്കം അൻപത് യാത്രികരുമായി പറന്ന റഷ്യൻ വിമാനം തകർന്നു വീണു.*





ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനം പെട്ടെന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായി. 

 ചൈനീസ് അതിർത്തിയോട് ചേർന്ന അമൂർ പ്രവിശ്യയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അങ്കാറ എയർലൈന്‍റെ വിമാനമാണ് തകർന്നത്. വിമാനത്തിൽ 43 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ കുട്ടികളാണ്.

റഷ്യയുടെ കിഴക്കൻ മേഖലയിൽ വച്ച് എ എൻ - 24 യാത്രാവിമാനം റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയർലൈന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 

ചൈന അതിർത്തിയോട് ചേർന്നുള്ള അമുർ മേഖലയിലെ ടൈൻഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോഴാണ് വിമാനം റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമായത്. പിന്നീട് വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി.