പൊൻകുന്നം - ചിറക്കടവ് ഗ്രാമ പഞ്ചായത്ത് 2025-26 സാമ്പത്തിക വർഷം കുട്ടികൾക്ക് കായികപരിശീലനം പദ്ധതി പൊൻകുന്നം ഗവ : ഹൈസ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ സി.ആർ ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു കേരളാ ഗവ: ചീഫ് വിപ്പ് ഡോ: എൻ.ജയരാജ് ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം T .N ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സേതുനാഥ്,വൈ പ്രസി. സതി സുരേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.സുമേഷ് ആൻഡ്രൂസ്, ആൻ്റെണി മാർട്ടിൻ, മെമ്പർമാരായ ഷാക്കി സജീവ് ,ശ്രീലത സന്തോഷ്, അമ്പിളി ശിവദാസ്, നിർവഹണ ഉദ്യോഗസ്ഥൻ ഷാജി V M പരിശീലകൻ സുധീഷ് തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ വെച്ച് നൂതന പദ്ധതികൾ കൊണ്ട് ചിറക്കടവിനെ സമഗ്ര വികസനത്തിലെത്തിച്ച ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ സി.ആർ ശ്രീകുമാറിന് രക്ഷകർത്താക്കളും അധ്യാപകരും ചേർന്ന് നൽകിയ ആദരവും പുരസ്കാരവും എൻ ജയരാജ് എംഎൽഎ സമർപ്പിച്ചു. .2022 ൽ 5-ാം ക്ലാസിലെ 50 കുട്ടികൾക്ക് ആരംഭിച്ച് ഇപ്പോൾ 6, 7, 8, ക്ലാസുകളെ കൂടി ഉൾപ്പെടുത്തി 200 കുട്ടികൾക്കാണ് കായികപരിശീലനം നൽകുന്നത്. നടപ്പ് സാമ്പത്തിക വർഷം 800000 ( എട്ടു ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഭാവിയിൽ 12 -ാം ക്ലാസു വരെ ഉൾപ്പെടുത്തി പ്രതിവർഷം 400 കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് ലക്ഷ്യമിടുന്നു. ഈ പദ്ധതി കുട്ടികളുടെ കായിക, ബൗദ്ധിക കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ചിറക്കടവിനെ കേരളത്തിൻ്റെ കായിക ഭൂപടത്തിൽ തിളങ്ങുന്ന സ്ഥാനം കൈവരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ഭരണസമതി പ്രതീക്ഷിക്കുന്നു
The NewsMalayalam updates ചിറക്കടവ് ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ കായിക പരിശീലനം പദ്ധതി ഉദ്ഘാടനം ചെയ്തു.
ജൂലൈ 28, 2025
news malayalam